rab the below Malayalam Kerala Geography. It will be help for your general knowledge and will be help for your up coming competitive exams like LDC, LGS, University Assistant and more.
We are publishing Kerala Geography important Notes on daily wise and you can see it under Study Materials pages.
1 കേരളത്തിന്‍റെ വിസ്തീർണ്ണം?
Ans : 38863 ച.കി.മി
2 കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?
Ans : 560 കി.മി
3 കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം?
Ans : 580 കി.മീ
4 പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം?
Ans : മാഹി
5 യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം?
Ans : അഗസ്ത്യമല
6 രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
Ans : വയനാട് (തമിഴ്നാട് & കർണ്ണാടകം )
7 വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കോഴിക്കോട്
8 പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?
Ans : പാലക്കാട് ചുരം
9 കേരളത്തിലെ ഏറ്റവും വലിയ ചുരം?
Ans : പാലക്കാട് ചുരം
10 പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
Ans : NH 66
11 പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?
Ans : ഭാരതപ്പുഴ
12 ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
Ans : NH 744
13 ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
Ans : NH 85
14 പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?
Ans : 2012
15 പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കണ്ണൂർ
16 പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി?
Ans : മാധവ് ഗാഡ്ഗിൽ കമ്മിറ്റി
17 മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?
Ans : കെ.കസ്തൂരി രംഗൻ പാനൽ
18 കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?
Ans : ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി
19 കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?
Ans : മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)
20 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans : ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)
21 ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
Ans : ഇരവികുളം
22 ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?
Ans : അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്
23 കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
Ans : വയനാട് പീഠഭൂമി
24 കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
Ans : കണ്ണൂർ
25 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?
Ans : ചേർത്തല
26 കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
Ans : തൃശൂർ
27 ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?
Ans : കുട്ടനാട്
28 കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്?
Ans : മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
29 പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കൊല്ലം
30 ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
Ans : ആലപ്പുഴ
31 പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans : പാലക്കാട് ചുരം
32 കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans : താമരശ്ശേരി ചുരം
33 പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans : ആര്യങ്കാവ് ചുരം
34 മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans : പെരിയഘാട്ട് ചുരം
35 വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans : പാൽച്ചുരം
36 ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans : ബോഡി നായ്ക്കന്നൂർ ചുരം
37 കേരളത്തെ കർണ്ണാടകത്തിലെ കൂർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans : പെരമ്പാടി ചുരം
38 കേരളത്തിലെ നദികളുടെ എണ്ണം?
Ans : 44
39 കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?
Ans : 15 കി.മീ
40 പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?
Ans : 41
41 കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?
Ans : 3 (പാമ്പാർ; കബനി; ഭവാനി )
42 കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
Ans : പെരിയാർ – 244 കി.മി
43 ശങ്കരാചാര്യർ ‘പൂർണ’ എന്ന് പരാമർശിച്ച നദി?
Ans : പെരിയാർ
44 മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?
Ans : പെരിയാർ
45 ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?
Ans : പെരിയാർ
46 കേരളത്തിന്‍റെ നൈൽ എന്നറിയപ്പെടുന്ന നദി?
Ans : ഭാരതപ്പുഴ
47 കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം?
Ans : ചുളന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം )
48 സാംക്രമിക രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികൾ ശരിരത്തിൽ പ്രവേശിക്കുന്നതാണെന്ന് കണ്ടു പിടിച്ചത്?
Ans : ലൂയി പാസ്ചർ
49 പ്രഥമ ശുശ്രൂഷയുടെ പിതാവ്?
Ans : ഡോ.ഇസ്മാർക്ക്
50 കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം?
Ans : ചുണ്ടേൽ -വയനാട്
51 ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം?
Ans : ഹിമാചൽ പ്രദേശ്
52 ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans : ചൈന
53 ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans : ഇന്ത്യ
54 ഗാലപ്പഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്ന സമുദ്രം?
Ans : ശാന്തസമുദ്രത്തിൽ
55 ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേയ്ക്ക് നീങ്ങുന്ന പ്രതിഭാസം?
Ans : ശിശിരനിദ്ര (ഹൈബർനേഷൻ)
56 ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്?
Ans : സാംബാർ
57 പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം?
Ans : ആലുവ
58 ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി?
Ans : മുതിരപ്പുഴ
59 ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?
Ans : കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ
60 ആലുവാപ്പുഴ; കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി?
Ans : പെരിയാർ
61 സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?
Ans : തിരുവനന്തപുരം
62 സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?
Ans : പാലക്കാട്
63 സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കണ്ണൂർ
64 സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കോഴിക്കോട്
65 സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കണ്ണൂർ
66 കേരളത്തിലെ രണ്ടാമത്തെ വലിയ നദി?
Ans : ഭാരതപ്പുഴ – 209 കി.മീ
67 ഭാരതപ്പുഴയുടെ ഉത്ഭവം?
Ans : ആനമല
68 ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?
Ans : മായന്നൂർ – ത്രിശൂർ
69 കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?
Ans : തൂതപ്പുഴ
70 തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?
Ans : സൈലന്‍റ് വാലി
71 മാമാങ്കം നടത്തിയിരുന്ന നദീതീരം?
Ans : ഭാരതപ്പുഴ
72 ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?
Ans : തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
73 കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി?
Ans : പമ്പ – 176 കി.മി.
74 പമ്പാനദി ഉത്ഭവിക്കുന്നത്?
Ans : പുളിച്ചി മല – ഇടുക്കി
75 പമ്പാനദി പതിക്കുന്നത്?
Ans : വേമ്പനാട്ട് കായൽ
76 പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
Ans : കുട്ടനാട്
77 തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?
Ans : പമ്പാനദി
78 മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?
Ans : പമ്പ
79 ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?
Ans : പമ്പ
80 ആറൻമുള വള്ളംകളി നടക്കുന്ന നദീ?
Ans : പമ്പാനദി
81 പെരുന്തേനരുവി ഏത് നദിയിലുള്ള വെള്ളച്ചാട്ടമാണ്?
Ans : പമ്പാനദി
82 ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?
Ans : മലമ്പുഴ ഡാം
83 ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?
Ans : പൊന്നാനി തുറമുഖം
84 ഭാരതപ്പുഴ പതിക്കുന്നതെവിടെ?
Ans : അറബിക്കടൽ
85 ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?
Ans : പെരിയാർ
86 ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി?
Ans : പമ്പാനദി
87 അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans : കരമനയാർ
88 കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans : കുറ്റ്യാടി നദി
89 ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?
Ans : കബനി
90 പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans : വളപട്ടണം പുഴ – കണ്ണൂർ
91 പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans : പന്നിയാർ – ഇടുക്കി
92 യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി?
Ans : മയ്യഴിപ്പുഴ
93 മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
Ans : വയനാട്
94 തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?
Ans : മയ്യഴിപ്പുഴ
95 നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
Ans : എം ടി വാസുദേവൻ നായർ
96 ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?
Ans : പൊന്നാനി
97 ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?
Ans : തിരുനാവായ
98 കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?
Ans : ഭാരതപ്പുഴ
99 നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
Ans : ചാലിയാർ
100 സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?
Ans : കുന്തിപ്പുഴ
We hope you will help this Notes and please don’t forget join our telegram group for attending more activities related with Kerala Psc.
Please report if you have found any error in question and answer to [email protected]
Searchable Keywords: GK Malayalam, Daily GK, Kerala Psc, Kerala Psc Gk, Pscbullet, Psc Bullet, Malayalam Online Notes, Online Gk, malayalam gk questions, malayalam gk questions and answers, malayalam gk question and answer, malayalam gk, gk in Malayalam, malayalam gk questions and answers pdf.