Find the below latest Malayalam Notes For Islands related with Kerala Psc & Other Competitive Exam. Hope it will be much more help in your upcoming competitive exams like Kerala Psc LDC Exam.
Free Malayalam Notes or Study Materials will help you to grow your knowledge and you will get an idea about the exams also if you attending our online model exam or mock test you will be get a confidence and experince.
Islands | ദ്വീപുകൾ
• പുർണമായും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം അഥവാ ഭൂവിഭാഗമാണ് ദ്വീപുകൾ.
• പ്രധാനമായും അഞ്ചു തരത്തിലുളള ദ്വീപുകളുണ്ട്.
• ഓഷ്യാനിക്ക് ദ്വീപുകൾ, കോണ്ടിനെന്റൽ ദ്വീപുകൾ, കോറൽ ദ്വീപുകൾ, നദീജന്യ ദ്വീപുകൾ, കൃത്രിമ ദ്വീപുകൾ എന്നിവ. ഓഷ്യാനിക് ദ്വീപുകൾ സമുദ്രത്തിന്റെ അടിയിൽ നിന്ന് ഉയർന്നു വന്ന ഓഷ്യാനിക് ദ്വീപുകൾ.
• തൊട്ടടുത്ത കരപ്രദേശത്തെ ഭൂമിശാസ്ത്ര ഘടനയുമായി ഇവയ്ക്ക് സാമ്യമുണ്ടാവില്ല.
• അസൻഷൻ,ട്രിസ്റ്റാൻ ഡാ കുൻഹ, സെൻറ് ഹെലേന എന്നിവ ഓഷ്യാനിക് ദ്വീപുകൾക്ക് ഉദാഹരണമാണ്.
• സെൻറ് ഹെലേന ദ്വീപ് സബ് മറൈൻ അഗ്നി പർവതങ്ങൾ രൂപം കൊണ്ടതാണ്. കോണ്ടിനെന്റൽ ദ്വീപുകൾ
• വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.
• ഒരു ഭൂഖണ്ഡത്തിന്റെ കരയുടെ തുടർച്ചയായാണ് ഇത്തരം ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.
• ഈ ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഘടന ചേർന്ന് കിടക്കുന്ന വന്കരകളുടേത് പോലെ തന്നെയായിരിക്കും.
• ബ്രിട്ടീഷ് ദ്വീപുകൾ,ന്യ ഫൗണ്ട് ലാൻഡ് തുടങ്ങിയ ഇതിന് ഉദാഹരണങ്ങളാണ്.
കോറൽദ്വീപുകൾ
• കോറൽ പോളിപ്പുകൾ എന്ന ചെറിയ സമുദ്ര ജീവികളുടെ ജൈവാവശിഷങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ് കോറൽ ദ്വീപുകൾ അഥവാ പവിഴ ദ്വീപുകൾ.
ലക്ഷദ്വീപ്, മാലദ്വീപ്, ബഹ്റൈൻ തുടങ്ങിയവ പവിഴ ദ്വീപുകൾക്ക് ഉദാഹരണമാണ്.
നദീജന്യ ദ്വീപുകൾ
• നദികൾ എക്കൽ നിക്ഷേപിച്ച് രൂപമെടുക്കുന്നവയാണ് നദീജന്യ ദ്വീപുകൾ.
• ഇന്ത്യയിലെ മാജുലി. ബ്രസീലിലെ ബനാനൽ എന്നിവ നദീജന്യ ദ്വീപുകൾക്ക് ഉദാഹരണമാണ്.
കൃത്രിമ ദ്വീപുകൾ
• മനുഷ്യ നിർമിതമായിട്ടുള്ള ദ്വീപുകളാണ് കൃത്രിമ ദ്വീപുകൾ.
• അറേബ്യയിലെ പാം ഐലൻഡ്, കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡ് എന്നിവ കൃത്രിമ ദ്വീപുകൾക്ക് ഉദാഹരണമാണ്.
ദ്വീപ് വിശേഷങ്ങൾ
• ഹവായ് ദ്വീപ്,ഐസ്ലാൻഡ് എന്നിവ സമുദ്രത്തിലെ അഗ്നി പർവതങ്ങൾ വഴി ഉത്ഭവിക്കുന്ന ദ്വീപുകൾക്ക് ഉദാഹരണമാണ്.
• യുണൈറ്റഡ് സ്റ്റേറ്റ്സ് ന്ടെ ഭാഗമായുളള ദ്വീപുകളാണ് ഹവായ് ദ്വീപുകൾ.
• ചരിത്ര പ്രസിദ്ധമായ പേൾ ഹാർബർ സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഹവായ് ദ്വീപുകളിലാണ്.
• ഇന്ത്യൻ മഹാ സമുദ്രത്തിലെ ബ്രിട്ടീഷ്-അമേരിക്കൻ സൈനിക കേന്ദ്രമാണ് ഡീഗോ ഗാർഷ്യ ദ്വീപ്.
• വൻകര ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഓസ്ട്രേലിയ.
• ഏറ്റവും ചെറിയ ദ്വീപായി കണക്കാക്കുന്നത് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ ബിഷപ് റോക്ക് ആണ്.
• ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രമാണ് പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന നൗറു
• പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻടെ പഠന യാത്രകളുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ദ്വീപാണ് പസിഫിക് സമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ്.
• ഡാർവിൻ ദ്വീപസാന്റാക്രൂസ് ദ്വീപ്, ഇസബെല്ലാ ദ്വീപ് എന്നിവ ഗാലപ്പഗോസ് ദ്വീപ് സമൂഹത്തിലാണ്.
• ഹണിമൂൺ, ബ്രേക്ഫാസ്റ്റ് എന്നീ ദ്വീപുകൾ ഒഡീഷയിലെ ചിൽക്ക തടാകത്തിൽ സ്ഥിതി ചെയ്യുന്നു.
• ശാന്ത സമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് മോയ് എന്നറിയപ്പെടുന്ന ശിലാബിംബങ്ങൾക്ക് പ്രസിദ്ധമാണ്.
• ക്രിസ്മസ് ദ്വീപ് ഇന്ത്യൻ മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓസ്ട്രേലിയയുടെ ഭാഗമാണിത്.
• കരീബിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് വെസ്റ്റ് ഇൻഡീസ്.
• 1982 ൽ ബ്രിട്ടനും അർജന്റീനയും തമ്മിൽ അവകാശ തർക്കത്തിന്റെ പേരിൽ ഏറ്റുമുട്ടിയത് ഫോക്ലാൻഡ്സ് ദ്വീപിനു വേണ്ടിയായിരുന്നു.
• ഫോക്ലാൻഡ്സ് ദ്വീപുകളുടെ ഉടമസ്ഥാവകാശം ഇപ്പോൾ ബ്രിട്ടനാണ്.
• ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ പ്രധാന ദ്വീപുകളാണ് മഡഗാസ്കർ, സുമാത്ര, ജാവ,ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയവ.
• ബോർണിയ,ന്യൂഗിനിയ എന്നീ ദ്വീപുകൾ പസിഫിക് സമുദ്രത്തിലാണ്.
• എല്ലിസ്മിയർ ദ്വീപ് ആർട്ടിക് സമുദ്രത്തിലാണ്.
• ബാഫിൻ ,ഐസ്ലാൻഡ് എന്നീ ദ്വീപുകൾ ഉത്തര അറ്റ്ലാന്റിക് സമുഹത്തിലാണ്.
• മ്യാന്മറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ദ്വീപാണ് ബംഗാൾ ഉൾക്കടലിലെ കോക്കോ ദ്വീപ്.
• കോസ്റ്റാറിക്കയുടെ ഭാഗമായി പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കോക്കോസ് ദ്വീപ്.
• ഉരഗങ്ങളും, ഉഭയ ജീവികളും ഇല്ലാത്ത ദ്വീപാണ് ഐസ്ലാൻഡ് ഐസ്ലാൻഡിലെ ഹെക്സ അഗ്നിപർവതം നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു.
• നെപ്പോളിയൻ ജനിച്ചത് മെഡിറ്ററേനിയൻ കടലിലെ കോഴിക്ക ദ്വീപിലും മരണമടഞ്ഞത് അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലേന ദ്വീപിലുമാണ്.
• സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ശ്രീഹരിക്കോട്ട. എലിഫന്റാ ദ്വീപുകൾ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്നു.
• ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപാണ് ബംഗാൾ ഉൾക്കടലിലെ ന്യൂ മുർ ദ്വീപ്.
• സിന്ധു നദീതട സംസ്കാര ധോളവീര സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഖാദിർ ബെറ്റ്.
• നർമദാ-താപ്തി അഴിമുഖത്തെ ദ്വീപാണ് ആലിയബറ്റ് ദ്വീപ്.
• പരീക്കുഡ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ചിലിക്ക തടാകത്തിലാണ്. ക്രോസ് ദ്വീപ് മുംബൈയിലാണ്.
• ഓയിസ്റ്റർ റോക്ക്,മിഡിൽ ഗ്രൗണ്ട് കോസ്റ്റൽ ബാറ്ററി എന്നിവ നേവിയുടെ നിയന്ത്രണത്തിലുള്ള മുംബൈയിലെ ദ്വീപുകളാണ്.
• ഭവാനി ദ്വിപ് ദിവി സിമ ദ്വീപ് എന്നിവ ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയിലാണ്.
• കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപാണ് വയനാട്ടിലെ കബനി നദിയിലുള്ള കുറവാ ദ്വീപ്.
• കാക്കാത്തുരുത്ത് വെടിമാട് ദ്വീപ്,ധർമ്മടം തുരുത്ത് കവ്വായി ദ്വീപ് എന്നിവ കണ്ണൂർ ജില്ലയിലാണ്.
• ദേശാടനപ്പക്ഷികൾക്ക് പേരുകേട്ട പാതിരാമണൽ ദ്വീപ് വേമ്പനാട്ട് കായലിലാണ്.
• ആലപ്പുഴ ജില്ലയിൽ വേമ്പനാട്ടുകായലിലുള്ള ദ്വീപ് പഞ്ചായത്താണ് പെരുമ്പളം.
• അഷ്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന തുരുത്താണ് മൺറോ തുരുത്ത്.
• ചാലിയം ദ്വീപ് കോഴിക്കോട് ജില്ലയിലാണ്.
• കോഴിക്കോട് ജില്ലയിൽ കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വെള്ളിയാം കല്ല്.
Searchable Keywords:Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions