Here’s the top Biology notes study parts and in Malayalam PDF based on the topic Biology for Kerala Psc Priliminary and other exams. We previously posted some questions about Biology and you can check that Study Materials.
This post contains Biology questions on the topic Biology and it will be helpful for the preparation of upcoming LDC and other examinations.
പ്രിലിമിനറി പരീക്ഷയ്ക് ഉതകുന്ന രീതിയിലുള്ള ബയോളജി വിഷയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളായ ജീവ പരിണാമം, ശാസ്ത്ര ശാഖകൾ & സസ്യങ്ങൾ എന്ന പാഠഭാഗങ്ങൾ തഴെ കൊടുക്കുന്നു. പരമാവധി എല്ലാവരും വായിക്കുക പഠിക്കുക ഒപ്പം സൗജന്യ ഓൺലൈൻ പരീക്ഷ മോക്ക് ടെസ്റ്റ് കൂടി അറ്റൻഡ് ചെയ്യുക.
ഉള്ളടക്കം | Index
- ജീവപരിണാമം
- ശാസ്ത്ര ശാഖകൾ
- സസ്യങ്ങൾ
- സസ്യ കലകൾ
- സസ്യ ചലനങ്ങൾ
1.1 ജീവപരിണാമം
ലഘുവായ രൂപവും ഘടനയുമുള്ള ജീവികളിൽനിന്ന് കൂടുതൽ സങ്കീർണ്ണമായ ഘടന യുള്ള ജീവികൾ ക്രമാനുഗതമായി വികസിച്ചുവരുന്ന പ്രക്രിയയാണ് ജീവപരിണാമം. )
🔹പ്രകൃതി നിർദ്ധാരണ സിദ്ധാന്തം ആവിഷ്കരിച്ചത് ചാൾസ് ഡാർവിൻ.
🔹ലാമാർക്കാണ് “സ്വയാർജ്ജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണ സിദ്ധാന്തം’ ആവിഷ്കരിച്ചത്. )
🔹ഉൽപ്പരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ചത് ഡിവീസ് ആണ്
🔹പരിണാമസിദ്ധാന്തം ലോകത്തിന് മുന്നിലെത്തിച്ച് “ജീവജാതികളുടെ ഉത്ഭവം’ (The origin of species) എന്ന കൃതി പുറത്തുവന്നിട്ട് 2009 നവംബറിൽ 150 വർഷം തികഞ്ഞു.
🔹1859, നവംബർ 24-നാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1809, ഫെബ്രുവരി 12ന് ഇംഗ്ലണ്ടിലെ യൂബറിയിൽ ജനിച്ച ചാൾസ് റോബർട്ട് ഡാർവിൻ ആണ് ഇതിന്റെ കർത്താവ്. പ്രകൃതിയെ നിയന്ത്രിക്കുന്നത് പ്രകൃ തിയുടെ തന്നെ നിയമങ്ങൾ ആണെന്ന് അദ്ദേഹം സി ദ്ധാ ന്തിച്ചു.
🔹എല്ലാ സസ്യ ജന്തു ജീവ രൂ പ് ങ്ങൾക്കും കാലത്തിനും പരിസ്ഥിതികൾക്കും, ഭൂപ്ര കൃതികൾക്കുമനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നു. അവ യിൽ ഗുണ ക ര മാ യവ തല മു റ യിലൂ ടെ സംരക്ഷിക്കപ്പെടുന്നു. ഗുണകരമല്ലാത്തവ നശിപ്പി ക്കപ്പെടുന്നു. ഇതാണ് പ്രകൃതിനിർദ്ധാരണത്തിന്റെ അടിസ്ഥാനമെന്ന് ഡാർവിൻ വാദിച്ചു.
1.2 ശാസ്ത്ര ശാഖകൾ
ജീവനെക്കുറിച്ചുംജീവികളെക്കുറിച്ചുംപ്രതിപാദിക്കുന്നശാസ്ത്രശാഖയാണ് ജീവശാസ്ത്രം (Biology). ജന്തുക്കളെക്കുറിച്ചുള്ള പഠനത്തെ ജന്തുശാസ്ത്രം (zoology) എന്നുപറയുന്നു. സസ്യങ്ങളെ കുറിച്ചുള്ളപഠനം സസ്യശാസ്ത്രം (Botany) എന്ന്വിളിക്കുന്നു.
🔸 അനാട്ടമി (Anatomy): ജീവികളുടെ ഘടനയെക്കുറിച്ചുള്ള പഠനം
🔸 അഗ്രോസ്റ്റോളജി (Agrostology): പുല്ലുകളെക്കുറിച്ചുള്ള പഠനം.
🔸 ബാക്ടീരിയോളജി (Bacteriology): ബാക്ടീരിയയെക്കുറിച്ചുള്ള പഠനം.
🔸 ക്രയോബയോളജി (Cryobiology): വളരെ താഴ്ന്ന ഊഷ്ടാവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം.
🔸 സെറ്റോളജി (Cytology): കോശ ഘടന, ധർമ്മങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം.
🔸 ഇക്കോളജി (Ecology): ജീവികളും പരിസ്ഥിതിയുമായുള്ള പരസ്പര ബന്ധ പഠനം.
🔸 എംബിയോളജി (Embryology): ഭൂണഘട്ടം മുതൽ സസ്യങ്ങളും ജന്തുക്കളും സ്വതന്ത ജീവികളായി രൂപമെടുക്കുന്നതുവരെയുള്ള ജീവശാസ്ത്രപ്രക്രിയകളെക്കുറിച്ചുള്ള പഠനം,
🔸 ഫൈക്കോളജി (Phycology): ആൽഗയെക്കുറിച്ചുള്ള പഠനം.
🔸 ഇത്തോളജി (Ethology): പ്രകൃതിസാഹചര്യ ങ്ങളിലെ ജന്തുസ്വഭാവത്തെക്കുറിച്ചുള്ള പഠനം.
🔸 ആന്തോളജി (Anthology):പൂക്കളെക്കുറിച്ചുള്ള പഠനം.
🔸 എക്സൈസോബയോളജി (Exobiology): ബഹിരാകാശത്തെ ജീവസാന്നിദ്ധ്യ പഠനം.
🔸 ഇവല്യൂഷണറി ബയോളജി (Evolutionary Biology): പാരമ്പര്യത്തെക്കുറിച്ചുള്ള പഠനം.
🔸 ഇക്തിയോളജി (Ichthyology): മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം.
🔸 ഇമ്യൂണോളജി (Immunology): രോഗപ്രതിരോധശേഷിയെക്കുറിച്ചുള്ള പഠനം,
🔸 ലിമ്നോളജി (Limnology): ശുദ്ധജലജീവികളേയും സ്വഭാവവിശേഷങ്ങളും
🔸 ബിമറ്റോളജി (Brematology): ആഹാരം, ആഹാരരീതി എന്നിവയെക്കുറിച്ചുള്ള പഠനം.
🔸 മൈക്രോബയോളജി (Microbiology): സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം.
🔸 മൈക്കോളജി (Micology): കുമിളുകളെക്കുറിച്ചുള്ള പഠനം
🔸 മോളിക്യുലാർ ബയോളജി (Molecular biology): കോശങ്ങളിലെ തന്മാത്രാപ്രവർത്തനങ്ങൾ
🔸 മോർഫോളജി (Morphology): ജന്തുക്കളുടെയും സസ്യങ്ങളുടെയും രൂപ പഠനം
🔸 ന്യൂറോബയോളജി (Neuro biology): ജന്തുക്കളിലെ നാഡീ-ഞരമ്പുകളുടെ പഠനം.
🔸 ഹോർട്ടി കൾച്ചർ (Horticulture): ഉദ്യാനകൃഷിയെക്കുറിച്ചുള്ള പഠനം.
🔸 വിറ്റി കൾച്ചർ (Viticulture): മുന്തിരികൃഷിയെക്കുറിച്ചുള്ള പഠനം.
🔸 ഒലേറി കൾച്ചർ (Olery culture): പച്ചക്കറികൃഷിയെക്കുറിച്ചുള്ള പഠനം.
🔸 നെഫോളജി (Nephrology): വൃക്കകളെയും, വൃക്കരോഗങ്ങളെയുംകുറിച്ചുള്ള പഠനം.
🔸 എപ്പികൾച്ചർ (Apiculture): തേനീച്ച വളർത്തലിനെക്കുറിച്ചുള്ള പഠനം
🔸 സെറി കൾച്ചർ (sericulture): പട്ടുനൂൽപ്പുഴു വളർത്തലിനെക്കുറിച്ചുള്ള പഠനം
🔸 ഒഫ്താൽമോളജി (Ophthalmology): നേത്രഘടനയെക്കുറിച്ചും, നേത്രങ്ങളെയും കുറിച്ച്
🔸 ഓർണിത്തോളജി (Ornithology): പക്ഷികളെക്കുറിച്ചുള്ള പഠനം.
🔸 പാലിയന്റോളജി (Palaeontology): ഫോസിലുകളെക്കുറിച്ചുള്ള പഠനം.
🔸 പാത്തോളജി (Pathology): രോഗബാധിതമായ ശരീരത്തെക്കുറിച്ചുള്ള പഠനം
🔸 ഫിസിയോളജി (Physiology): ജൈവ വസ്തുക്കളുടെ ധർമ്മങ്ങളെക്കുറിച്ചുള്ള പഠനം.
🔸 പോമോളജി (Pomology): പഴവർഗ്ഗങ്ങളെക്കുറിച്ചുള്ള പഠനം.
🔸 സോഷ്യാ ബയോളജി (Socio biology): മനുഷ്യനും മറ്റു ജന്തുക്കളും തമ്മിലുള്ള ഇണ ങ്ങിച്ചേരലിന്റെ ജീവശാസ്ത്രബന്ധങ്ങളെക്കുറിച്ചുള്ള പഠനം,
🔸 ടാക്സോണമി (Taxonomy): സസ്യജന്തുജാലങ്ങളുടെ ശാസ്ത്രീയമായ വിഭജനം.
🔸 എന്റമോളജി : പ്രാണികളെക്കുറിച്ചുള്ള പഠനം
🔸 ജെനിയോളജി (Genealogy): മനുഷ്യസമൂഹത്തിന്റെ പൂർവ്വികരെക്കുറിച്ചുള്ള പഠനം.
1.3 സസ്യങ്ങൾ
ജീവികൾ അധിവസിക്കുന്ന ഭൗമഭാഗ ങ്ങളെ ജൈവമണ്ഡലം (Biosphere) എന്നുവിളിക്കുന്നു. കര, ജലം, അന്ത രീക്ഷം എന്നിവ ജൈവ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
🔹സസ്യഭാഗങ്ങൾ:
ഒരു സസ്യത്തിന് കാണണം, ഇല, പൂവ്, വേരുകൾ, കായ് എന്നീ ഭാഗങ്ങൾ ഉണ്ട്. മണ്ണിനുമുകളിൽ കാണുന്ന ഭാഗ ങ്ങളെ സ്കന്ധ വ്യൂഹം (Shoot system) എന്നു പറ യു ന്നു. മണ്ണിനടിയിൽ കാണുന്ന ഭാഗങ്ങളെ മൂലവ്യൂഹം (Root system) എന്നു പറയുന്നു.
🔹സസ്യങ്ങളും ആവാസങ്ങളും:
- ആവശ്യാനുസരണം ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ (മിതശീതോഷ്ണ മേഖ ല യിൽ ) വളരുന്ന സസ്യ ങ്ങ ളെ മീസോഫൈറ്റുകൾ എന്ന് വിളിക്കു ന്നു. നാം നട്ടുവളർത്തുന്ന മിക്ക സസ്യ ങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടു ന്നു.
- ഹൈഡ്രോ ഫൈറ്റുകൾ ജലസസ്യങ്ങ ളാണ്. ഉദാ: ആമ്പൽ, കുളവാഴ.
- പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങളാണ് ഹീലിയോ ഫൈറ്റുകൾ.
- ഉണങ്ങിവരണ്ട മണലാരണ്യത്തിൽ
- വളരുന്ന സസ്യങ്ങളെ മരുരൂഹങ്ങൾ (xerophytes) എന്നു വിളിക്കുന്നു. ഉദാ: കള്ളിച്ചെടി.
- മഴ ക്കാ ലത്ത് തഴച്ചു വ ള രു ക യും വേനൽക്കാലത്ത് ഇലകൊഴിക്കുകയും ചെയ്യുന്ന സസ്യങ്ങളെ പ്രോപ്പോസ്ഫേ റ്റുകൾ എന്ന് വിളിക്കുന്നു.
1.4 സസ്യകലകൾ
🔹 Parenchyma– സസ്യത്തിന്റെ മൃദുഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നു
🔹 Collenchyma– സസ്യ ത്തിനെ കാറ്റടിക്കു മ്പോൾ ഒടിയാതെയും മറ്റും സഹായിക്കുന്ന കോശം
🔹 Sclerenchyma- ചെടിയുടെ വളരെ കട്ടി യുള്ള ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നു (ഉദാ : തേങ്ങയുടെ ചിരട്ട)
1.5 സസ്യചലനങ്ങൾ
- സസ്യഭാഗങ്ങൾ പ്രകടിപ്പിക്കുന്ന ചലന ങ്ങൾ (പധാ ന മായും മൂന്നു തരം. വളർച്ചാചലനം (കോശങ്ങളുടെ വളർച്ചയോ, എണ്ണം കൂടലോ രണ്ടും ചേർന്നോ ഉണ്ടാകുന്ന സസ്യഭാഗങ്ങളുടെ സ്ഥാന ത്തിൽ വരുന്ന മാറ്റം), സ്പീതചലനം (കോശവ്യാപ്തത്തിൽ ഉൽക്രമണീയ മായി വരുന്ന മാറ്റം കൊണ്ടുണ്ടാകുന്ന ചലനം), ജലീകരണ ചലനം (പ്രധാന മായും ജീവനില്ലാത്ത സസ്യഭാഗങ്ങളിലും ടിഷ്യുകളിലും ഉണ്ടാകുന്നത് )
- സസ്യചലനദിശ ഉദ്ദീപനത്തിന്റെ ദിശ യാൽ നിർണ്ണയിക്കപ്പെടുന്ന ചലനം ട്രോപ്പികചലനം. പ്രകാശത്തിന് നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത ഫോട്ടോ ട്രോപ്പിസം. ഭൂഗുരുത്വാകർഷ ണ ത്തിന്റെ ദിശ യിൽ വള രാ നുള്ള സസ്യങ്ങളുടെ കഴിവ് ജിയോ ട്രോപ്പി രാസവസ്തുക്കളുടെ സ്വാധീന ത്തിൽ വളരാനുള്ള ചെടികളുടെ പ്രവ ണത കീമോട്രോപ്പിസം. പുല്ലുകളുടെ ഇലകൾ ചുരുളൽ, തൊട്ടാവാടിയിൽ സ്പർശിക്കുമ്പോൾ ഇലകൾ കൂമ്പിപ്പോ കൽ ഇവയെല്ലാം സ്പീത ചലനങ്ങ ളാണ്.
- സസ്യ ങ്ങ ളു ടെ ചലനം അള ക്കു ന്ന കൈകോഗ്രാഫ് കണ്ടെത്തിയത് ജെ. സി.ബോസ് എന്ന ഇന്ത്യൻ ശാസ്ത്ര ജ്ഞനാണ്.
Keep visiting our site for Biology questions and answers for various competitive exams. We mainly focus on Kerala PSC and LD Clerk exam’s so most of the questions will be in Malayalam.
Check our Facebook page and like for getting day today information and questions. Add your valuable comments and feedback on the comment box.
Thank you for the best contents